Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thalassery Held A Christmas Celebration

Kannur

ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് ഏ​ജ​ൻ​സി ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി

ചെ​മ്പേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യു​ടെ​യും കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ "സൊ​ളാ​സ്റ്റാ-25' എ​ന്ന പേ​രി​ൽ ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി.

രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​ർ​ക്കു​ള്ള സ​ർ​ഗോ​ത്സ​വ​വും പ്രി​ൻ​സി​പ്പ​ൽ, മു​ഖ്യാ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ശി​ബി​ര​വും ന​ട​ന്നു. ഉ​ച്ച​യ്ക്ക് 12ന് ​കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​ക്കു കീ​ഴി​ലു​ള്ള അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക​ർ​ക്കാ​യു​ള്ള ക​രോ​ൾ​ഗാ​ന മ​ത്സ​ര​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ന​ട​ന്നു.


ക​രോ​ൾ​ഗാ​ന മ​ത്സ​ര​ത്തി​ൽ ഇ​രി​ട്ടി റീ​ജ​ണ​ൽ ടീം ​ഒ​ന്നാം സ​മ്മാ​നം നേ​ടി. ചെ​റു​പു​ഴ റീ​ജ​ണ​ൽ ടീ​മും വെ​ളി​മാ​നം ഹൈ​സ്കൂ​ൾ ടീ​മും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തി. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും വി​ത​ര​ണം ചെ​യ്തു.

പ​രി​പാ​ടി​ക​ൾ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ റ​വ. ഡോ. ​സോ​ണി വ​ട​ശേ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് പ്ര​സി​ഡ​ന്‍റ് ജി​നി​ൽ മാ​ർ​ക്കോ​സ്, സെ​ക്ര​ട്ട​റി റോ​ബി​ൻ​സ് എം. ​ഐ​സ​ക്, ട്ര​ഷ​റ​ർ ജോ​യ്സ് സ​ക്ക​റി​യാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‌​കി. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള നൂ​റോ​ളം സ്കൂ​ളു​ക​ളി​ലെ 300 ഓ​ളം അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up